GeneralLatest NewsNEWS

‘വിവാഹത്തോടെ നിരവധി കാര്യങ്ങളെ പുതിയ വെളിച്ചത്തില്‍ കാണാന്‍ എനിക്കായി’ : നടൻ സൂര്യ

ചെന്നൈ : നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താര ജോഡികളാണ് സൂര്യയും ജ്യോതികയും. ഇപ്പോള്‍ വിവാഹം തന്നിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച്‌ പറയുകയാണ് സൂര്യ. വിവാഹത്തോടെ നിരവധി കാര്യങ്ങളെ വ്യത്യസ്തമായി കാണാന്‍ തനിക്കായി എന്നാണ് സൂര്യ പറയുന്നത്.

’22 വയസില്‍ ലോകത്തോടും ബന്ധങ്ങളോടും മറ്റുള്ളവയോടുമുള്ള നമ്മുടെ കാഴ്ചപ്പാടും വിവാഹശേഷമുള്ള കാഴ്ചപ്പാടും തമ്മില്‍ വ്യത്യാസമുണ്ട്. വിവാഹത്തോടെ നിരവധി കാര്യങ്ങളെ പുതിയ വെളിച്ചത്തില്‍ കാണാന്‍ എനിക്കായി. കുടുംബം ഉപേക്ഷിച്ചു വരേണ്ടി വന്ന പെണ്ണിനൊപ്പം കൂട്ടുകുടുംബത്തില്‍ കഴിയുക… സിനിമ കണ്ടോ ബുക്ക് വായിച്ചോ നമുക്ക് പഠിക്കാനാവാത്തതാണ് അനുഭവങ്ങളിലൂടെ മനസിലാക്കി തരുന്നത്. ഇതിനെ തുടര്‍ന്ന് നിങ്ങള്‍ക്ക് സ്വന്തമായൊരു മൂല്യം രൂപപ്പെട്ടു വരും. പെണ്‍കുട്ടിയുടെ അച്ഛനാകുമ്പോളോ ബിസിനസ് തുടങ്ങുമ്പോഴോ വയസ്സാകുമ്പോഴോ എല്ലാം ഇതില്‍ മാറ്റങ്ങള്‍ വരും’ – സൂര്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button