ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഏക മലയാളി എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് റസൂല്‍ പൂക്കുട്ടി. 2008ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രം ‘സ്‌ലംഡോഗ് മില്യനയറി’ലെ സൗണ്ട് ഡിസൈനിങ്ങിനായിരുന്നു റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കാര്‍ ലഭിച്ചത്. സൗണ്ട് ഡിസൈനര്‍ എന്ന പദവിയില്‍ നിന്നും മാറി ഇപ്പോള്‍ സംവിധായകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി.
എഴുത്തുകാരന്‍ ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്ന പുസ്തകമാണ് ഇദ്ദേഹം സിനിമയാക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങള്‍ തുറന്നു പറയുകയാണ് റസൂല്‍ പൂക്കുട്ടി.
‘പുസ്തകത്തിന്റെ പകര്‍പ്പവകാശം ആനന്ദ് അനുഗ്രഹിച്ച് തന്നിട്ടുണ്ട്. സിനിമ ഉടന്‍ ആരംഭിക്കും തന്റെ സിനിമയ്ക്ക് പറ്റിയ നടന്‍ മമ്മൂട്ടിയാണ്’- റസൂല്‍ പൂക്കുട്ടി പറഞ്ഞു. സംവിധാനത്തിന് പുറമെ വൈകാതെ തന്നെ ഒരു സിനിമ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു .
67ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ ‘ഒത്ത സെരുപ്പ് സൈസ് 7’ എന്ന തമിഴ് ചിത്രത്തിന് മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‌കാരം നേടിയത് റസൂല്‍ പൂക്കുട്ടിയാണ്. പുരസ്‌കാര നേട്ടത്തിലുള്ള സന്തോഷവും റസൂല്‍ പൂക്കുട്ടി പങ്കുവെച്ചു.
Post Your Comments