കൊച്ചി : കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്‌ടപ്പെട്ടതാന് രഞ്ജിനി ഹരിദാസിന്. രഞ്ജിനിക്ക് ഏഴു വയസ്സുള്ളപ്പോളാണ് അച്ഛന്റെ അകാല വിയോഗം. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മറ്റും അമ്മയും അനുജനുമാണ് രഞ്ജിനിക്കൊപ്പം എപ്പോഴും ഉണ്ടാവാറുള്ളത്. അടുത്തിടെയായി ബോയ്ഫ്രണ്ട് ശരത് പുളിമൂടും ഉണ്ട്. ഒരിക്കല്‍ അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ആരാധകര്‍ ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍ തനിക്കും അനുജനുമായി ആദ്യമായി സമ്മാനിച്ച നായ്ക്കുട്ടിക്കൊപ്പമുള്ള രഞ്ജിനിയുടെ ചിത്രമാണ് പങ്കുവച്ചത്.
ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് വിവാഹ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് രഞ്ജിനി താനും അമ്മയും അനുജനും മാത്രമായ ലോകത്തെക്കുറിച്ച് പറയുകയാണ്.
‘1980 ലോ 81 ലോ ആണിത്. കാരണം ഞാന്‍ ജനിച്ചത് 82 ലാണ്. അച്ഛന്റെ അകല വിയോഗം മൂലം കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് അധികകാലം ഒന്നിച്ചുണ്ടാവാന്‍ സാധിച്ചില്ല. അതില്‍ ഞാന്‍ പരാതി പറയുന്നില്ല. എനിക്ക് കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും അച്ഛനൊപ്പം ചിലവിടാന്‍ ലഭിച്ചു. അനുജന് കേവലം ഒന്‍പതു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ അച്ഛനെ ശരിക്കും കണ്ടിട്ടു പോലുമില്ല.
ജീവിതം അങ്ങനെയാണ്. മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോൾ നിങ്ങള്‍ പുതിയ സ്വാഭാവികതയുമായി പൊരുത്തപ്പെടും. ജീവിതം മുന്നോട്ടു പോകും. അക്കാര്യത്തില്‍ നമുക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. ഞാന്‍ പറഞ്ഞു വന്നത് എന്തെന്നാല്‍, ചില അപൂര്‍വ വേളകളില്‍ ഞാന്‍ എന്റെ അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്യും. അദ്ദേഹത്തിന്റെ അധികം ചിത്രങ്ങള്‍ ഞങ്ങളുടെ കൈവശമില്ല.
അങ്ങനെ ചെയ്യുന്നതില്‍ ഒരു തമാശ തോന്നുന്നു. അച്ഛനെ ഓര്‍ക്കാനും എനിക്ക് അങ്ങനെ അവസരം ലഭിക്കും. ഈ റീല്‍ ഐഡിയ കണ്ടുപിടിച്ചവര്‍ക്കു നന്ദി. ചില വിചിത്രമായ കാര്യങ്ങള്‍ വളരെ പഴയ ഓര്‍മ്മകളെ തൊട്ടുണര്‍ത്തും. നിങ്ങള്‍ അധികം ചിന്തിച്ചിരുന്നിട്ടില്ല എന്ന് കരുതിയിരുന്ന കാര്യങ്ങള്‍ പോലും. ജീവിതമെന്ന യാത്ര എത്ര വിചിത്രമാണ്’- രഞ്ജിനി കുറിച്ചു.
Post Your Comments