GeneralLatest NewsNEWS

‘ഇന്ത്യ വിട്ട് നിങ്ങളുടെ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് മാറുക’: ഷാറൂഖ് ഖാനോട് അഭ്യര്‍ത്ഥിച്ച്‌ പാക് അവതാരകന്‍

ഡല്‍ഹി: ഷാറൂഖ് ഖാനോടും കുടുംബത്തോടും ഇന്ത്യ വിടാൻ വിവാദ അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ ടെലിവിഷന്‍ അവതാരകന്‍ വഖാര്‍ സാക്ക. ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് രാജ്യമെമ്പാടും ചര്‍ച്ചാ വിഷയം ആയിരിക്കെ താരത്തോട് കുടുംബത്തോടൊപ്പം ഇന്ത്യവിട്ട് പാകിസ്ഥാനിലേക്ക് മാറാന്‍ ട്വിറ്ററിലൂടെയാണ് വഖാര്‍ അഭ്യര്‍ത്ഥന നടത്തിയത്.

‘സര്‍, ഷാരൂഖ് ഖാന്‍, ഇന്ത്യ വിട്ട് നിങ്ങളുടെ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് മാറുക. നരേന്ദ്ര മോദി സര്‍ക്കാര്‍ നിങ്ങളുടെ കുടുംബത്തോട് ചെയ്യുന്നത് തീര്‍ത്തും തെറ്റാണ്. ഞാന്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്നു’- വഖാര്‍ ട്വിറ്ററില്‍ കുറിച്ചു.

വഖാറിന്റെ ഈ ട്വീറ്റിനെ പരിഹസിച്ച്‌ വളരെയേറെപ്പേരാണ് രംഗത്തെത്തിയത്. പലരും പാക്കിസ്ഥാനിലെ സിനിമാ വ്യവസായത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച്‌ വഖാറിനെ ഓര്‍മ്മിപ്പിച്ചു. ‘ഷാരൂഖ് ഖാന്റെ ഭാര്യ ഹിന്ദുവാണ്, അദ്ദേഹം ഹിന്ദുക്കളുടെ ഉത്സവങ്ങളും ആഘോഷിക്കുന്നു. ഭാര്യയുടെ മതത്തെ ബഹുമാനിക്കുന്നു. ഇത് ഒരു യഥാര്‍ത്ഥ മനുഷ്യന്റെ അടയാളമാണ്’- എന്ന് മറ്റൊരാൾ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button