സോള്‍: റീലിസ് ചെയ്ത ഒരു മാസം കൊണ്ട് തന്നെ നെറ്റ്ഫ്ലിക്സിലെ പത്ത് സീരിസുകളെ കടത്തിവെട്ടി ഒന്നാം സ്ഥാനം കൈയടക്കി കൊറിയന്‍ സീരിസ് ആയ സ്ക്വിഡ് ഗെയിം. സെപ്തംബര്‍ 17 നായിരുന്നു സ്ക്വിഡ് ഗെയിമിന്റെ ആദ്യ സ്ക്രീനിംഗ് പുറത്ത് വന്നത്. ആഗോള ഒടിടി റാങ്കിങ് സൈറ്റായ ഫ്ലിക്സ് പട്രോൾ ആണ് ഇക്കാര്യം അറിയച്ചത്. ഹ്വാങ് ഡോങ് ഹ്വ്യക്കാണ് ഇതിന്റെ സംവിധാനം.
സീരിസിന്റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ ഇറങ്ങിയത്. ദക്ഷിണ കൊറിയയിലെ വര്‍ഗ അസമത്വവും സാമ്പത്തിക ബുദ്ധിമുട്ടുക്കളും ചൂണ്ടിക്കാട്ടിയാണ് ഹ്വാങ് ഈ സീരിസ് നിര്‍മ്മിച്ചിരിക്കുന്നത്. 456 പേര് ചേര്‍ന്ന് പണത്തിന് വേണ്ടി കളിക്കുന്നതാണ് ഇതിന്റെ കഥ. ഗെയിമില്‍ വിജയിക്കുന്ന വ്യക്തിയ്ക്ക് 45.6 ബില്യണ്‍ ആണ് സമ്മാനം. സീരിസിന്റെ പേര് തന്നെ കുട്ടികളുടെ ഒരു ഗെയിമില്‍ നിന്നാണ് എടുത്തിരിക്കുന്നത്.
Post Your Comments