തിരുവനന്തപുരം: തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിക്ക് അനുഭാവപൂര്‍ണമായ സമീപനമാണുണ്ടായത് എന്നും മന്ത്രി അറിയിച്ചു.
‘തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വകുപ്പ് മന്ത്രിമാരുമായി വീണ്ടും യോഗം ചേരും. ധന-തദ്ദേശ-വൈദ്യുതി-ആരോഗ്യ വകുപ്പുകളിലെ മന്ത്രിമാരുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനം. സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കും. സിനിമാ വ്യവസായത്തെ സഹായിക്കുന്ന സമീപനമാണ് സർക്കാരിന്റേത്’- മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.
ഈ മാസം 22 ന് തീയറ്റര്‍ ഉടമകളുടെ ആവശ്യമനുസരിച്ച് സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയപ്പോൾ ഉയർന്ന ആവശ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്.
Post Your Comments