കൊച്ചി : കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഫറ ശിബ്ല. ചിത്രത്തിന് വേണ്ടി വണ്ണം കൂടിയ സ്ത്രീയായി വേഷമിടാൻ താരം തന്റെ ശരീരഭാരം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
ബോള്‍ഡ് ആന്‍ഡ് ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി എത്താറുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറല്‍ ആകാറുണ്ട്. അത്തരം ഫോട്ടോഷൂട്ടുകളെ കുറിച്ചാണ് താരം പറയുന്നത്. ‘ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നത് സ്വാതന്ത്ര്യമാണ്. മഞ്ജു ചേച്ചിയുടെ ഫോട്ടോകളും ഇത് തന്നെയാണ് പറയുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സ്രിന്ദയുടെ ഫോട്ടോഷൂട്ടുകളും എനിക്ക് ഇഷ്ടമാണ്. അവള് വളരെ ആര്‍ട്ടിസ്റ്റിക് ആണ്. നിങ്ങളുടെ ശരീരം തുറന്ന് കാണിക്കുന്നത് തന്നെ ഒരു കലയാണ്. ഞങ്ങള്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് അവസരം കിട്ടാനല്ല എന്ന് സാനിയ ഇയ്യപ്പന്‍ ഈ അടുത്ത് പറഞ്ഞത് എനിക്ക് ഇഷ്ടമായി.
ഫോട്ടോഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതില്‍ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഞാന്‍. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗുകള്‍ കാരണമായിരുന്നു. എന്നെ അവതരിപ്പിക്കാന്‍ പോലും ആത്മവിശ്വാസമുണ്ടായിരുന്നില്ല. പക്ഷെ പതിയെ അതിനെ മറികടന്നു. ഓരോ ഫോട്ടോഷൂട്ടിലൂടേയും ഒരു ബെഞ്ച് മാര്‍ക്ക് മറി കടക്കുകയാണെന്നാണ് കരുതുന്നത്. ഫോട്ടോഷൂട്ടുകളുടെ അന്തര ഫലം കാണാന്‍ ഒരുപാട് ഇഷ്ടമാണ്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്ത് ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണമെന്നോ തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല. അതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്. മറ്റുള്ളവര്‍ക്ക് അതിലൊന്നുമില്ല’- ഫറ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
Post Your Comments