GeneralLatest NewsNEWS

ഇന്നും ജാമ്യം കിട്ടിയില്ല, ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം നാളെയും തുടരും

മുംബൈ : ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ഇന്നും​ ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതില്‍ നാളെയും വാദം തുടരും. നാളെ ഉച്ചക്ക്​ 2.30നായിരിക്കും ഇനി കോടതി വാദം പുനഃരാരംഭിക്കുക.

നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ തന്‍റെ വാട്​സ്​ആപ്​ ചാറ്റുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന്​ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യന്‍ പറഞ്ഞു.

ആര്യന്‍ ഖാന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്​ടോബര്‍ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ്​ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്​. ആര്യന്‍ ഖാന്‍ സ്​ഥിരമായി മയക്കു മരുന്ന്​ ഉപയോഗിക്കു​ന്നുവെന്നും മയക്കു മരുന്ന്​ വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി​ ആര്യന്​ ജാമ്യം നിഷേധിച്ചത്​.

ആര്യന്‍റെ സുഹൃത്തായ ബോളിവുഡ്​ താരം അനന്യ പാണ്ഡെയെ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.സി.ബി ചോദ്യം ചെയ്​തിരുന്നു. ആര്യന്‍ ഖാന്‍റെ ഫോണിലെ രണ്ടുവര്‍ഷം പഴക്കമുള്ള വാട്​സ്​ആപ്​ ചാറ്റിന്‍റെ അടിസ്​ഥാനത്തിലാണ്​ 22കാരിയായ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്​തത്​. തിങ്കളാഴ്ചയും ചോദ്യം ചെയ്യാനായി അനന്യയെ വിളിപ്പിച്ചെങ്കിലും ഇവര്‍ എത്തിയില്ല. ആരോപണങ്ങള്‍ അടിസ്​ഥാന രഹിതാമാണെന്നായിരുന്നു അനന്യയുടെ പ്രതികരണം.

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ഒക്​ടോബര്‍ മൂന്നിനാണ്​ ആര്യന്‍ ഖാനെ അറസ്റ്റ്​ ചെയ്​തത്​. ആര്യന്‍റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരും പിടിയിലായിരുന്നു. നിലവില്‍ ആര്‍തര്‍ റോഡ്​ ജയിലിലാണ്​ ആര്യനും സുഹൃത്തുക്കളും.

shortlink

Related Articles

Post Your Comments


Back to top button