മുംബൈ : ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതില്‍ നാളെയും വാദം തുടരും. നാളെ ഉച്ചക്ക് 2.30നായിരിക്കും ഇനി കോടതി വാദം പുനഃരാരംഭിക്കുക.
നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ തന്റെ വാട്സ്ആപ് ചാറ്റുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യന് ഖാന് ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യന് പറഞ്ഞു.
ആര്യന് ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യന് ഖാന് സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കു മരുന്ന് വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.
ആര്യന്റെ സുഹൃത്തായ ബോളിവുഡ് താരം അനന്യ പാണ്ഡെയെ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യന് ഖാന്റെ ഫോണിലെ രണ്ടുവര്‍ഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് 22കാരിയായ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും ചോദ്യം ചെയ്യാനായി അനന്യയെ വിളിപ്പിച്ചെങ്കിലും ഇവര്‍ എത്തിയില്ല. ആരോപണങ്ങള്‍ അടിസ്ഥാന രഹിതാമാണെന്നായിരുന്നു അനന്യയുടെ പ്രതികരണം.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ മൂന്നിനാണ് ആര്യന് ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരും പിടിയിലായിരുന്നു. നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനും സുഹൃത്തുക്കളും.
Post Your Comments