ഡല്‍ഹി: ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം സ്വീകരിച്ച് രജനീകാന്ത്. തുടർന്ന് ഈ പുരസ്ക്കാരം തന്റെ പഴയകാല സുഹൃത്തായ ബസ് ഡ്രൈവറിന് സമര്‍പ്പിച്ചു. രജനീകാന്ത് കര്‍ണാടകയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്ത് ഡ്രൈവറായിരുന്ന ഈ സുഹൃത്തായിരുന്നു സിനിമാ അഭിനയത്തിലേക്ക് തിരിയാൻ രജനിയെ ഉപദേശിച്ചത്.
ഇതിനു പുറമേ തന്റെ ആദ്യ ചിത്രമായ അപൂര്‍വ രാഗങ്ങള്‍ സംവിധാനം ചെയ്ത കെ ബാലചന്ദറിനെയും, തന്റെ സഹോദരന്‍ സത്യനാരായണ റാവുവിനേയും ഓര്‍മിച്ച രജനീകാന്ത്, ഇത്രയും കാലം തന്നോടൊപ്പം പ്രവര്‍ത്തിച്ച നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.
ഭാര്യ ലതയോടും, മകള്‍ ഐശ്വര്യയോടും മരുമകന്‍ ധനുഷിനോടും ഒപ്പമാണ് രജനീകാന്ത് പുരസ്കാരം സ്വീകരിക്കാൻ എത്തിയത്. അസുരനിലെ അഭിനയത്തിന് ധനുഷിന് ഇക്കൊല്ലത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
ആശാ ഭോസ്ലെ, ശങ്കര്‍ മഹാദേവന്‍, മോഹന്‍ലാല്‍, ബിശ്വജീത് ചാറ്റര്‍ജി, നിര്‍മ്മാതാവ് സുഭാഷ് ഗായ് എന്നിവരടങ്ങിയ ജൂറിയാണ് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരത്തിന് രജനീകാന്തിനെ തിരഞ്ഞെടുത്തത്. വളരെയധികം പ്രതിഭാശാലിയായ വ്യക്തിയായതിനാലാണ് രജനീകാന്തിനെ ഈ പുരസ്കാരത്തിനു വേണ്ടി തിരഞ്ഞെടുത്തതെന്ന് ബിശ്വജിത് ചാറ്റര്‍ജി പറഞ്ഞു.
Post Your Comments