മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം തിയേറ്ററിലായിരിക്കും പ്രദര്‍ശിപ്പിക്കുക എന്നായിരുന്നു നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂർ ആദ്യം പറഞ്ഞിരുന്നത്. 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം നേരിട്ടുള്ള ഒടിടി റിലീസിലേക്ക് നീങ്ങുന്നതായി നിര്‍മാതാവ് ഇപ്പോൾ വ്യക്തമാക്കി. തിയേറ്ററുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച് ആളുകള്‍ സജീവമായി എത്തിയാല്‍ മാത്രമേ തിയേറ്റര്‍ റിലീസ് ഫലം ചെയ്യൂവെന്നും അതിനായി ഇനിയും കാത്തിരിക്കാനാകില്ലെന്നുമാണ് വിലയിരുത്തല്‍.
ഒടിടി റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും ഒടിടിയിലും തിയേറ്ററിലും ഒരേസമയം റിലീസ് ചെയ്യുന്നത് ആലോചിക്കുന്നില്ലെന്നും ആന്‍റണി പെരുമ്പാവൂർ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മരക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ആന്‍റണി പെരുമ്പാവൂരിന്റെ പ്രതികരണം. റിലീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി വരികയാണ്.
‘നിലവില്‍ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ല. തിയേറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും’- ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.
പലപ്രാവശ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. തിയേറ്ററില്‍ മാത്രമേ ചിത്രം റിലീസ് ചെയ്യുകയൊള്ളൂ എന്നായിരുന്നു ആദ്യം ആന്‍റണി പെരുമ്പാവൂർ പറഞ്ഞിരുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഇന്നാണ് തിയേറ്ററുകള്‍ തുറന്നിരുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെയാണ് പ്രദര്‍ശനം. നിരവധി മലയാളം സിനിമകളാണ് തിയേറ്ററില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം മരക്കാര്‍ കൂടി വരുന്നതോടെ തിയേറ്ററുകളില്‍ കാണികള്‍ നിറയുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്റര്‍ ഉടമകള്‍. അതിനിടെയാണ് ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ വരുന്നത്.
ആമസോണ്‍ പ്രൈമുമായുള്ള ചര്‍ച്ചകള്‍ നടന്ന കാര്യം തനിക്കറിയില്ലെന്നും തിയേറ്റര്‍ റിലീസിനായി കാക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും നേരത്തേ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒടിടി റിലീസ് ലക്ഷ്യംവെച്ച് മുന്നോട്ട് നീങ്ങാനാണ് ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലും ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. 2020 മാര്‍ച്ചില്‍ ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത്. പ്രതിസന്ധി നീണ്ടുപോയതോടെ റിലീസും പലകുറി മാറ്റി നിശ്ചയിക്കേണ്ടി വന്നു. ഒടുവില്‍ ഓഗസ്റ്റില്‍ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കേ ആണ് വീണ്ടും ലോക്ക്ഡൌണ്‍ വന്നത്. ഇനിയും ചിത്രം വൈകിച്ചാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് മികച്ച തുക നേടിയെടുക്കാനാകില്ലെന്നും വന്‍ നഷ്ടത്തിനിടയാക്കിയേക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.
Post Your Comments