
ചെന്നൈ : ‘ഹൂട്ട്’ എന്ന പേരില്‍ ശബ്ദാധിഷ്ടിത സോഷ്യല്‍ മീഡിയ ആപ്പ് പുറത്തിറക്കി രജനികാന്ത്. മകള്‍ സൗന്ദര്യയും ആംടെക്സ് സി.ഇ.ഒ സണ്ണി പൊക്കാലയും സംയുക്തമായി നിര്‍മിച്ച ആപ്പാണ് ‘ഇന്ത്യയില്‍ നിന്ന് ലോകത്തിനു വേണ്ടി’ എന്ന ടാഗ്‌ലൈനോടു കൂടി സൂപ്പര്‍ സ്റ്റാര്‍ പുറത്തിറക്കിയത്.
ഉപയോക്താക്കള്‍ക്ക് അവരുടെ ചിന്തകളും വികാരങ്ങളും സ്വന്തം ശബ്ദത്തില്‍ ഏതു ഭാഷയിലും പ്രകടിപ്പിക്കാന്‍ സാധിക്കുന്ന വിധത്തിൽ 60 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ശബ്ദം റെക്കോഡ് ചെയ്യാനും റെക്കോഡ് ചെയ്തവ അപ്‌ലോഡ് ചെയ്യാനുമുള്ള സംവിധാനമാണ് ഹൂട്ട് ഒരുക്കുന്നത്.
‘വളരെ ഉപയോഗപ്രദമായ നൂതന സാങ്കേതിക വിദ്യയ്ക്ക് തന്‍റെ ശബ്ദത്തില്‍ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’ – ആപ്പ് അവതരിപ്പിച്ചുകൊണ്ട് രജനികാന്ത് പറഞ്ഞു. ‘ശബ്ദമാണ് സമൂഹ മാധ്യമങ്ങളുടെ ഭാവിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിവേഗം വളരുന്ന ഇന്‍റര്‍നെറ്റ് യുഗത്തില്‍ പുതിയ ആപ്പ് വളരെ ഗുണപ്രദമാണ്’- സൗന്ദര്യ രജനികാന്ത് വ്യക്തമാക്കി.
Post Your Comments