മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകന് ആര്യന് ഖാനെ കാണാന്‍ മാതാവ് ഗൗരി ഖാൻ എത്തുന്നു. ആര്‍തര്‍ റോഡ് ജയിലിൽ ആണ് ആര്യൻ ഉള്ളത്. മുംബൈ കോടതി ബുധനാഴ്ച ആര്യന് ജാമ്യം നിഷേധിച്ചതിന് പിന്നാലെ വ്യാഴാഴ്ച പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാൻ ജയിലിലെത്തി മകനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗൗരി ഖാന്റെയും സന്ദര്‍ശനം.
ഒക്ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്. ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
ആര്യന് ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്റെ വാട്സ് ആപ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാകെറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍ സി ബി വാദിച്ചത്.
Post Your Comments