
ഡൽഹി: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പ്രസ്‌ക്കാരം നേടിയത് ധനുഷായിരുന്നു. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഇത്തവണ രജനികാന്തിനും. ധനുഷും രജനികാന്തും ഒരേ വേദിയിൽ ഇന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് വിവരിക്കാനാകാത്തതാണെന്ന് ധനുഷ് പറയുന്നു.
‘എന്റെ തലൈവര്‍ അഭിമാനകരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് വിവരണാതീതമാണ്. എനിക്ക് ഈ ബഹുമതി നല്‍കിയ ദേശീയ അവാര്‍ഡ് ജൂറിക്ക് നന്ദി. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്ക് മാധ്യമങ്ങള്‍ക്കും നന്ദി’- അവാര്‍ഡ് വാങ്ങിയ ശേഷം ധനുഷ് കുറിച്ചു . രജനികാന്തിനൊപ്പമുള്ള തന്റെ ഒരു ഫോട്ടോയും ധനുഷ് പങ്കുവെച്ചിട്ടുണ്ട്.
Post Your Comments