വിഴിഞ്ഞം: അയ്യന്‍കാളി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിന്റെ പ്രഥമ അയ്യന്‍കാളി പ്രതിഭാ പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്നും ഇന്ദ്രന്‍സ് ഏറ്റുവാങ്ങി.
ഷാബു ഗോപിനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കോവളം എംഎല്‍എ എം. വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാര്‍, കൗണ്‍സിലര്‍ സിന്ധു വിജയന്‍, ബ്ലോക്ക് മെമ്പർ സാജന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മഹാത്മാ അയ്യന്‍കാളിയുടെ സ്മൃതി മണ്ഡപത്തിനു മുന്നില്‍ നിന്നും ഈ പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ അഭിമാനിക്കുന്നു എന്ന് ഇന്ദ്രന്‍സ് പറഞ്ഞു .
അജിത് വെണ്ണിയൂര്‍, രമേശ് ബാബു, പി വൈ അനില്‍കുമാര്‍ എന്നിവരടങ്ങിയ പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് വിഴിഞ്ഞം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു. അയ്യന്‍കാളി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ് പ്രസിഡന്റ് ഷാബു ഗോപിനാഥ്, സെക്രട്ടറി കെ സി പ്രവീണ്‍, ഖജാന്‍ജി ടി എ ചന്ദ്രമോഹന്‍, ഉപദേശക സമിതി അംഗങ്ങളായ ആര്‍ ജയകുമാര്‍, കോളിയൂര്‍ സുരേഷ്, ടി രാജേന്ദ്രന്‍, പി ആര്‍ മനോജ് കുമാര്‍, സി മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments