InterviewsLatest NewsNEWS

‘സ്ഥിരം ചെയ്തുകൊണ്ടിരുന്ന വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ വേഷത്തിലൂടെയാണ് തിരിച്ചു വരുന്നത്’: വാണി വിശ്വനാഥ്

കൊച്ചി : ഏഴ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാവാന്‍ എത്തുകയാണ് മലയാളികളുടെ പ്രിയപ്പട്ട നായിക വാണി വിശ്വനാഥ്. ഒരു കാലത്ത് നായകന്മാരേക്കാള്‍ ഹിറ്റുകള്‍ ഉണ്ടായിരുന്ന, ആരാധകരുണ്ടായിരുന്ന നായികയായിരുന്നു വാണി.

2014ൽ മാന്നാര്‍ മത്തായി സ്പീങ്ങിന്റെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലാണ് താരം അവസാനമായി എത്തിയത്. പിന്നീട് സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയാണ് വാണി. ബാബുരാജിന്റെ നായികയായിട്ട് തന്നെയാണ് വാണിയുടെ തിരിച്ചു വരവ് എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ തന്റെ തിരിച്ചു വരവിനെക്കുറിച്ച് കാന്‍ മൂവി ചാനലിന് വാണി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘സാധാരണ പൊലീസ് വേഷങ്ങളായിരുന്നല്ലോ ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. രണ്ടാം വരവില്‍ വക്കീല്‍ വേഷം ആകാമെന്ന് കരുതി. അതും ക്രിമിനല്‍ ലോയറുടെ വേഷമാണ്. ചിന്താമണി കൊലക്കേസിലാണ് അങ്ങനെയൊരു വേഷം ചെയ്തിട്ടുള്ളത്. ഇതില്‍ പക്ഷേ ത്രൂ ഔട്ടുള്ള കഥാപാത്രമാണ്. ഈ വരവില്‍ ബാബുച്ചേട്ടനും എന്നോടൊപ്പം ഉണ്ട്. കോടതി സീനുകളാണ് ഇതിലേറെയുമുള്ളത്. എന്റെയും ബാബുച്ചേട്ടന്റെയും ഗംഭീര വാക്‌പോരുകളുണ്ട്. ഒരു ക്രൈംത്രില്ലറാണ് സിനിമ. നവംബര്‍ 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും’- വാണി പറഞ്ഞു.

നേരത്തെ താന്‍ സിനിമയില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ചും വാണി മനസ് തുറന്നിരുന്നു. കുട്ടികളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായാണ് സിനിമയില്‍ നിന്നും മാറി നിന്നതെന്നും, ഇനി സിനിമയില്‍ സജീവമാവാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് വാണി പറഞ്ഞത്. ‘സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. തിരക്കുള്ള ഒരു നടിയായി മാറാന്‍ ആഗ്രഹിക്കുന്നില്ല. ഈ വരവില്‍ കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍. കൂടാതെ ഒരു തെലുങ്ക് ചിത്രത്തില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ആ സിനിമയും കമ്മിറ്റ് ചെയ്യും’- വാണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button