കൊച്ചി : ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ.
ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് റിമ കലിങ്കല്‍ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളില്‍ നിന്നും വ്യത്യസ്തയാക്കി നിർത്തുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് ആയിട്ടുണ്ട്.
ഇപ്പോഴിതാ റിമയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ‘വൈല്‍ഡ് ജസ്റ്റിസ്’ എന്ന അടികുറിപ്പോടെ വ്യത്യസ്തമായ ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവര്‍ പറയുന്നത്’ എന്ന് പറഞ്ഞു തുടങ്ങുന്ന ഫൊട്ടോ സീരീസാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ‘നിരസിക്കല്‍’, ‘ദേഷ്യം’, ‘വിലപേശല്‍’, ‘വിഷാദം’, ‘അഗീകരിക്കല്‍’, ‘പ്രതികാരം’ തുടങ്ങിയ ക്യാപ്ഷനുകളിലാണ് ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്.
Post Your Comments