ചെന്നൈ : നടനായും സംവിധായകനായും തെന്നിന്ത്യയിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാഗ്യരാജ്. 16 വയതിനിലെ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയക്ടറും അതിഥി താരവുമായാണ് 1977ല്‍ ഭാഗ്യരാജ് ആദ്യമായി വെള്ളിത്തിരിയുടെ ഭാഗമാകുന്നത്.
തുടര്‍ന്നിങ്ങോട്ട് ഭാഗ്യരാജ് തമിഴ് ചിത്രങ്ങളില്‍ ഡയറക്ടറായും നടനായും ഒരുപോലെ മികവ് കാട്ടുകയും ചെയ്‍തു. പുതിയ വാര്‍പുഗള്‍ എന്ന ചിത്രത്തിലൂടെ 1979ല്‍ ആണ് ഭാഗ്യരാജ് ആദ്യമായി നായകനാകുന്നത്. അതേ വര്‍ഷത്തെ തന്നെ തമിഴ് ചിത്രമായ സുവരില്ലാതെ ചിത്രങ്ങള്‍ ഡയറക്ട് ചെയ്തു. എംജിആര്‍ മക്കള്‍ മുന്നേറ്റ കഴഗം എന്ന രാഷ്‍ട്രീയ പാര്‍ട്ടി ഭാഗ്യരാജ് രൂപീകരിച്ചെങ്കിലും മികവ് കാട്ടാനായില്ല. ഭാഗ്യരാജിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം പൊൻമകള്‍ വന്താലാണ്.
ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഭാഗ്യരാജിന്റെ വേറിട്ട ലുക്കിലുള്ള ഫോട്ടോകളാണ്. ഭാഗ്യരാജിന്റെ സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് ഭാര്യയും നടിയുമായ പൂര്‍ണിമ ഭാഗ്യരാജാണ്.
‘ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷമുള്ള ലുക്ക്’ എന്നാണ് പൂര്‍ണിമ ഭാഗ്യരാജ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഭാഗ്യരാജിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Post Your Comments