ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. കിളിമാഞ്ചാരോയുടെ മുകളില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് അഭിമാന നിമിഷത്തെക്കുറിച്ച് നിവേദ ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
‘കുറച്ചു ദിവസങ്ങളായി ഞാന്‍ എവിടെയാണെന്ന് അതിശയപ്പെടുന്നവര്‍ക്കായി, ഞാന്‍ ഒരു യാത്രയിലായിരുന്നു. ബുദ്ധിമുട്ടേറിയ എന്നാല്‍ സംതൃപ്തി നല്‍കുന്ന ഒരു കൊടിമുടിയിലൂടെയുള്ള യാത്ര. ആറ് ദിവസങ്ങള്‍ക്കു ശേഷം നിങ്ങളുടെ പെണ്‍കുട്ടി ആഫ്രിക്കയുടെ മുകളിലാണ്’ – നിവേദ തോമസ് കുറിച്ചു.
ഞാന്‍ ഇത് സാധിച്ചു എന്ന കുറിപ്പില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments