ചെന്നൈ : ജയറാം നായകനാ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുന്ന നിരവധി ആരാധകരുള്ള സൂപ്പര്‍ നായികയാണ് നയന്‍താര. ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി.
ഏറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകാന്‍ പോകുന്നുവെന്നും, മാസങ്ങള്‍ക്ക് മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഒരു തമിഴ് ചാനലില്‍ അതിഥിയായി എത്തിയ നയന്‍സ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ താര വിവാഹത്തിനായി ആരാധകര്‍ കട്ട വെയ്റ്റിങ്ങില്‍ ആയിരുന്നു.
ഇപ്പോഴിതാ ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പുറത്ത് വരുന്നത് നയന്‍താര വരണമാല്യം ചാര്‍ത്തുന്നത് മറ്റൊരാള്‍ക്കെന്ന റിപ്പോര്‍ട്ടുകളാണ്. വിവാഹം ഈ വര്‍ഷം നടക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നയന്‍താര ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്‌നേഷ് ശിവനെയല്ലയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഐശ്വര്യ റായും അഭിഷേകുമായുള്ള വിവാഹത്തിന് മുന്‍പ് ജാതകദോഷം പരിഹരിക്കാന്‍ മരത്തിന് വരണമാല്യം ചാര്‍ത്തിയിരുന്നു. നയന്‍താരയും ജാതകത്തിലുള്ള മാംഗല്യദോഷം മാറ്റാന്‍ മരത്തിനാണ് ആദ്യം വരണമാല്യം അണിയിക്കുന്നത്. ഹിന്ദുമതത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന നടിയിപ്പോള്‍ തന്റെ ജാതകദോഷം മാറ്റാനായി ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല തിരുമലയില്‍ വച്ചാകും വിഘ്‌നേഷും നയന്‍സും വിവാഹിതരാകുക എന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹ ശേഷം ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസെപ്‌ഷന്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബാലയ്യ, ചിരഞ്ജീവി, സാമന്ത തുടങ്ങിയ സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
Post Your Comments