GeneralLatest NewsNEWS

‘കുട്ടിക്കാലത്ത് ലൈം​ഗീകമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്’: തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍

മുംബൈ : കുഞ്ഞുങ്ങൾക്ക് നേരെയുള്ള ലൈം​ഗീകാതിക്രമങ്ങൾ വർധിച്ചു വരുന്ന പ്രവണത നമ്മുടെ സംസ്ഥാനത്തും രാജ്യത്തും വര്‍ധിച്ച്‌ വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആമിര്‍ഖാന്റെ മകള്‍ ഐറ ഖാന്‍, ഫാത്തിമ സന ഷെയ്ഖ് തുടങ്ങി പല സിനിമാ താരങ്ങളും കുട്ടിക്കാലത്ത് ലൈം​ഗീകാതിക്രമത്തിന് ഇരയായ അനുഭവങ്ങളെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പിന്നീട് എത്രത്തോളം ഭയാനകമായിരുന്നുവെന്നും ആ അവസ്ഥയെ എങ്ങനെ മറികടന്നുവെന്നെല്ലാം താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്‍ അക്ഷയ് കുമാറും കുട്ടിക്കാലത്തെ ദുരനുഭവത്തെ കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ്.

താനും കുഞ്ഞായിരുന്നപ്പോള്‍ ലൈം​ഗീകമായി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. പ്രായത്തെക്കുറിച്ച്‌ പോലും ശ്രദ്ധിക്കാത്തവിധം സമൂഹത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടു. ‌തനിക്ക് ആറ് വയസുള്ളപ്പോള്‍ ഒരു അയല്‍വാസിയുടെ വീട്ടിലേക്ക് പോകുമ്പോൾ ലിഫ്റ്റ് ഓപ്പറേറ്ററില്‍ നിന്നാണ് ലൈം​ഗീകമായ ചൂഷണം നേരിടേണ്ടി വന്നതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. താന്‍ ശരിക്കും അസ്വസ്ഥനായിയെന്നും അച്ഛനോട് കാര്യം തുറന്ന് പറഞ്ഞതിനാല്‍ പൊലീസില്‍ പരാതി നല്‍കിയെന്നും അതോടെ പൊലീസ് അന്വേഷണം നടത്തി അയാളെ അറസ്റ്റ് ചെയ്തുവെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേർത്തു.

‘പരാതി കൊടുത്തത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. അയാള്‍ക്കെതിരെ മുമ്പും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞാന്‍ പൊതുവെ ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിയുള്ള ഒരു കുട്ടിയായിരുന്നു. പക്ഷെ എന്റെ മാതാപിതാക്കളോട് ഇതിനെക്കുറിച്ച്‌ സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഇന്നും സന്തോഷിക്കുന്നു’ – അക്ഷയ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button