GeneralLatest NewsNEWS

‘പ്രണയത്തിലായ ഈ ആറ് വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നു പോയി’: വിഘ്നേഷ് ശിവൻ

ചെന്നൈ : തെന്നിന്ത്യയുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻസ് അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

‘നാനും റൗഡി നാന്‍ താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പ്രണയത്തിലായ ഈ ആറ് വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നു പോയതായി അനുഭവപ്പെടുന്നുവെന്നാണ് വിഘ്നേഷ് ശിവന്‍ തന്റെ ഒരു പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.

‘ആറു വര്‍ഷങ്ങളായി എന്ന് വിശ്വസിക്കാനാവുന്നില്ല’- എന്ന അടിക്കുറിപ്പോട് കൂടി ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ നയന്‍താരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. ‘നാനും റൗഡി താന്‍ സിനിമയുടെ സമയത്തെ ചില ദൃശ്യങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു’- എന്നും വിക്കി കുറിച്ചിട്ടുണ്ട്.

മുന്‍പ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നു.’ ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോൾ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം’.

shortlink

Related Articles

Post Your Comments


Back to top button