മുംബൈ : ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. പോണ് താരമായിരുന്ന സണ്ണി ബോളിവുഡിലെത്തുന്നത് ബിഗ് ബോസിലൂടെയാണ്. പിന്നീട് ജിസം ടു എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും ഒടുവില്‍ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയില്‍ കൈവച്ചിരിക്കുകയാണ്. തന്റെ എനര്‍ജെറ്റിക് ആയ വ്യക്തിത്വം കൊണ്ടും ആരുടേയും മനസ് കവരുന്ന തുറന്ന സംസാരം കൊണ്ടും അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സണ്ണി. പരിപാടിയില്‍ തന്റെ പഴയ പല ഓര്‍മ്മകളും സണ്ണി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ സണ്ണി തന്റെ മുന്‍ കാമുകന് റസല്‍ പീറ്റേഴ്സിനെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്.
താനും റസലും പ്രണയത്തിലായിരുന്നുവെന്നും പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു അതെന്നുമായിരുന്നു സണ്ണി പറഞ്ഞത്. ‘ഞങ്ങള്‍ എല്ലാ നശിപ്പിച്ചു. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. പക്ഷെ പിന്നീട് ഡേറ്റിംഗ് ആരംഭിച്ചിരുന്നു. എന്തിനായിരുന്നു ഞങ്ങള്‍ ഡേറ്റ് ചെയ്തത്? ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഇന്നും ഞാനത് ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ട്. കാരണം ഞങ്ങള്‍ക്ക് ഇപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കുമായിരുന്നു’- സണ്ണി ലിയോണ്‍ പറഞ്ഞു.
തങ്ങളുടെ പ്രണയ ബന്ധം തകര്‍ന്ന ശേഷം പലപ്പോഴും തന്റെ കോമഡികളില്‍ സണ്ണിയുടെ പേര് റസല്‍ പരാമര്‍ശിച്ചത് താന്‍ അറിഞ്ഞിരുന്നുവെന്നും സണ്ണി പറയുന്നു. ലോകത്തിലെ പ്രശസ്തരായ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരില് ഒരാളാണ് റസല്‍. ‘താന്‍ സണ്ണിയോടൊപ്പം പങ്കിട്ട സമയം വളരെ മനോഹരമായിരുന്നു, സണ്ണി ശരിക്കുമൊരു സ്വീറ്റ് ഹാര്‍ട്ട് ആണ്’ എന്നാണ് റസല്‍ പരസ്യമായി പറഞ്ഞിട്ടുള്ളത്.
Post Your Comments