തിരുവനന്തപുരം : ദൂരദര്‍ശനിലെ ‘മാനസ്സി’ എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് സിന്ധു ജേക്കബ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രക്ഷക മനസ്സില്‍ ചേക്കേറാന്‍ താരത്തിന് കഴിഞ്ഞു. പക്ഷെ അടുത്ത കാലത്തായി അഭിനയ മേഖലയില്‍ നിന്നുമെല്ലാം പിന്മാറിയ താരത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. കുറെ വർഷങ്ങൾക്ക് ശേഷം എംജി ശ്രീകുമാര്‍ അമൃത ടീവിയില്‍ അവതരിപ്പിക്കുന്ന നേടാം എന്ന പ്രോഗ്രാമിലൂടെ സിന്ധു വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം ആയിരുന്നു സിന്ധുവിന്റെ രണ്ടാം വിവാഹം. മിമിക്രി ആര്‍ട്ടിസ്റ്റ് ശിവ സൂര്യ ആണ് താരത്തിന്റെ രണ്ടാം ഭര്‍ത്താവ്. വിവാഹത്തിന് ശേഷം സിന്ധു ഇപ്പോള്‍ താമസിക്കുന്നത് തിരുവനന്തപുരത്താണ്. എംജിയുടെ ചോദ്യത്തിന് പറയാന്‍ ഒരുപാട് ഉണ്ടെന്ന് പറഞ്ഞ് കുടുംബ ജീവിതത്തെക്കുറിച്ച് മനസ് തുറന്നത്.
‘എന്റെ ആദ്യ ഭര്‍ത്താവ് മരിച്ച് പോയതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ശിവ സൂര്യ. കുടുംബവും ആയി നല്ല അടുപ്പം ഉണ്ടായിരുന്ന ആളായിരുന്നു. വീട്ടില്‍ വരുമായിരുന്നു, കാണുമായിരുന്നു. ശരിക്കും പറഞ്ഞാല്‍ പ്രേമം എന്ന് പറയാന്‍ ആകില്ല. എനിക്കൊരു സഹായമായിരുന്നു അദ്ദേഹം. അങ്ങനെ സഹായിച്ച് സഹായിച്ച് ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാള്‍ എന്നുണ്ടല്ലോ അതുപോലെ ആണ് തങ്ങളുടെ ബന്ധം. എന്റെ വീട്ടുകാര്‍ ആദ്യത്തെ ബന്ധത്തിന് എതിരായിരുന്നെങ്കിലും പക്ഷെ ശിവ സൂര്യ എന്റെ കുടുംബത്തിലെ എല്ലാവരുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ജീവിതം വളരെ ആസ്വാദിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവതി ആണ്’- സിന്ധു പറഞ്ഞു.
Post Your Comments