കൊച്ചി : 1990 മുതല്‍ സിനിമയില്‍ സിനിമിലേക്ക് എത്തിയ നടിയാണ് സേതുലക്ഷ്മി. 2006 ല്‍ രസതന്ത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം അഭിനയിക്കുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ അഭിനയിച്ച് കഴിഞ്ഞു. മഞ്ജുവിനൊപ്പം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സേതുലക്ഷ്മിയെ തേടി എത്തിയി. സന്തോഷ് ശിവനൊരുങ്ങുക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മഞ്ജു വാര്യര്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ റിലീസ് ചെയ്തിട്ടില്ല. നിലവില്‍ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായി പ്രവര്‍ത്തിക്കുകയാണ് സേതുലക്ഷ്മി. മൗനരാഗം, അളിയന്‍സ് എന്നി പ്രോഗ്രാമുകളാണ് നിലവില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതല്ലാതെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിഞ്ഞു.
പതിനാല് വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് മാറി നിന്ന മഞ്ജു വാര്യര്‍ 2014 ല്‍ ആയിരുന്നു നായികയായി തിരിച്ച് വരുന്നത്. തിരിച്ച് വരവിലെ ആദ്യ സിനിമയില്‍ മഞ്ജുവിനൊപ്പം കട്ടയ്ക്ക് നിന്ന് അഭിനയിച്ച നടിയാണ് സേതുലക്ഷ്മി. മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരത്തെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മഞ്ജു വാര്യരെ കുറിച്ച് സേതുലക്ഷ്മി പറയുന്നത്
സേതുലക്ഷ്മിയുടെ വാക്കുകൾ :
‘മഞ്ജു വാര്യര്‍ ദൈവത്തെ പോലെ ആണെന്ന് ഞാൻ പറഞ്ഞതായി പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ അവര്‍ ഇങ്ങനെ മുന്‍പിലേക്ക് വരുമ്പോൾ ഇതെന്താ മഹാലക്ഷ്മി വരുന്നോ, അതോ ദേവതയാണോ എന്ന് ചിന്തിച്ചിരുന്നിട്ടുണ്ട്. നമ്മളെ കാണാന്‍ വരുമ്പോൾ ആ മുഖത്തുള്ള ആ സന്തോഷം കാണേണ്ടതാണ്. എന്നെ കണ്ട ആദ്യ നിമിഷം ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ഞാന്‍ ഇങ്ങനെ നില്‍ക്കുകയായിരുന്നു. നമ്മള്‍ വലിയ ആരും അല്ലല്ലോ. അപ്പോഴേക്കും ഓടി വന്നു എന്റെ കൈയ്യില്‍ പിടിച്ചിട്ട് എന്തുവാ ഇത്, എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ച് മഞ്ജുു വിശേഷങ്ങളൊക്കെ സംസാരിച്ചു.
അഭിനയിക്കുമ്പോഴും നന്നായി സഹകരിച്ചു. അതുകൊണ്ട് മാത്രം അവരുടെ മുന്‍പില്‍ പാളിയില്ല. എന്നോട് സ്‌നേഹവും ബഹുമാനവും ഒക്കെയാണ്. അവര്‍ക്ക് എന്നെ ബഹുമാനിക്കേണ്ട കാര്യം ഒന്നും ഇല്ല. എങ്കിലും ബഹുമാനം ആണ്. അതൊരു മഹാലക്ഷ്മിയാണ്, അവരെ മഞ്ജു എന്നെങ്ങനെ വിളിക്കുമെന്ന് ആശങ്കപ്പെട്ട് നിന്ന തന്നോട് മഞ്ജു എന്ന് വിളിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. അതാണ് ഞാന്‍ പറഞ്ഞത് അതൊരു മഹാലക്ഷ്മി ആണ് എന്ന്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരാളാണ് മഞ്ജു. അവര്‍ തിരിച്ചു വന്നതും അവരുടെ ഒപ്പം അഭിനയിക്കാന്‍ ആയതും ആ സിനിമ വിജയം ആയതും വലിയ ഭാഗ്യം തന്നെയാണ്. ഞാന്‍ പല ചോദ്യങ്ങളും ചോദിച്ചു അതിന്റെ മറുപടി ഒക്കെ പറയുന്നത് കേൾക്കുമ്പോൾ ദേവതയാണോ എന്ന് പോലും ചിന്തിച്ചു പോകും. അല്ലാതെ ദൈവത്തെ പോലെയല്ല, എനിക്ക് എന്റെ മോളെ പോലെയാണ്. അത് എല്ലാവരും വ്യാഖ്യാനിച്ചതാവും’- സേതുലക്ഷ്മി പറഞ്ഞു.
Leave a Comment