സിപിഎം നേതാവിന്റെ കുടുംബത്തില്‍ പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവത്തിൽ വിമർശനവുമായി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. നാട് പുരോഗമിക്കുമ്ബോഴും മനുഷ്യര്‍ പരിഗണിക്കുമ്ബോഴും സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പിന്നിലേക്ക് തന്നെ നടക്കണമെന്ന് സാന്ദ്ര വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘നാട് പുരോഗമിക്കുകയാണ് മനുഷ്യര്‍ പരിണമിക്കുകയാണ് പക്ഷേ ഇതൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. അവര്‍ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം’ എന്നാണ് സാന്ദ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘നിങ്ങളിതെന്താണു ഭായ്… മഹിളാ ‘മുക്ത’ രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കള്‍… ശരിക്കും കവി ഉദ്ദേശിച്ചത് മറ്റു പലതും കൂടിയാണ്’ എന്നും താരം കുറിച്ചു.
Post Your Comments