കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ 25 മുതൽ തുറക്കാൻ സർക്കാർ തീരുമാനം. കോവിഡ് വ്യാപന ഘട്ടത്തിൽ പല താരങ്ങളുടെയും ചെറുതും വലുതുമായ ചിത്രങ്ങൾ ഒടിടി റിലീസുകൾ നടത്തുകയുണ്ടായി. ഇപ്പോഴിതാ നടൻ പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് വിലക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്ന് നടന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കോള്‍ഡ് കേസ്, കുരുതി, ഭ്രമം തുടങ്ങിയ സിനിമകൾ ഒടിടിയിലൂടെ റിലീസ് ചെയ്തിരുന്നു. കൂടാതെ ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രവും ഒടിടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം.
എന്നാല്‍ സാഹചര്യങ്ങളാണ് ഒടിടി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.
Post Your Comments