GeneralLatest NewsNEWS

തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും, ആദ്യ പ്രദർശനം അന്യഭാഷാ ചിത്രങ്ങള്‍, മലയാള റിലീസ് വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും സിനിമാ പ്രദര്‍ശനം ബുധനാഴ്ച മുതലായിരിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. ആദ്യം ഇതരഭാഷാ സിനിമകളാകും തിയേറ്ററുകളിലെത്തുക. വെള്ളിയാഴ്ചയായിരിക്കും ആദ്യ മലയാള സിനിമ റിലീസ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറല്‍ ബോഡിയിലാണ് തീരുമാനം.

ജെയിംസ് ബോണ്ടിന്റെ ‘നോ ടൈംസ് ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടര്‍’ എന്നിവയാകും ആദ്യമെത്തുക. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് തുടക്കത്തില്‍ പ്രദര്‍ശനം നടത്തുക.

പൃഥ്വിരാജ്’-‘ജോജു ജോര്‍ജ് ചിത്രം ‘സ്റ്റാര്‍’ ആണ് തിയേറ്ററിലെത്തുന്ന ആദ്യ മലയാള സിനിമ. വെള്ളിയാഴ്ചയാണ് ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ‘സ്റ്റാര്‍’ തിയേറ്ററിലെത്തുക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ നവംബര്‍ 12 ന് തീയേറ്ററുകളിലെത്തും.

സുരേഷ് ഗോപി ചിത്രം ‘കാവല്‍’ നവംബര്‍ 25 നാണ് റിലീസ് ചെയ്യുന്നത്.

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രം ‘മരയ്ക്കാര്‍’ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button