GeneralLatest NewsNEWS

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു; ആദരസൂചകമായി ചിത്രീകരണം നിര്‍ത്തി വെച്ച്‌ വോയിസ് ഓഫ് സത്യനാഥന്‍ ടീം

കൊച്ചി : ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവേ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇരുമ്പനം സ്വദേശി സതീശന്‍ കുഴഞ്ഞു വീണു. ഉടനെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. 63 വയസ്സായിരുന്നു. സതീശന്‍ ചേട്ടനോടുളള ആദരസൂചകമായി കഴിഞ്ഞ ദിവസത്തെ ഷൂട്ടിങ് ടീം നിര്‍ത്തി വെച്ചു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

shortlink

Post Your Comments


Back to top button