GeneralLatest NewsNEWS

പാപ്പരാസികള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് ജാന്‍വി കപൂർ

മുംബൈ : പാപ്പരാസികൾ പിന്തുടരുന്ന ബോളിവുഡ് താര കുടുംബമാണ് ബോണികപൂറിന്റേത്. ശ്രീദേവിയുടെ മരണശേഷവും ഈ കുടുംബത്തെ പാപ്പരാസികൾ പിന്തുടരാറുണ്ട്. ജാൻവി ജിമ്മിൽ പോകുമ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോഴെല്ലാം പാപ്പരാസികൾ പിന്തുടർന്ന് ഫോട്ടോകൾ എടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ പാപ്പരാസികൾക്ക് നേരെ ജാൻവി പൊട്ടിത്തെറിച്ചതാണ് വാർത്തകളിൽ നിറയുന്നത്.

അച്ഛൻ ബോണി കപൂറുമായി പുറത്തു പോയ ജാൻവിയോട് ഫോട്ടോയെടുക്കാൻ പോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പോസ് ചെയ്തുവെങ്കിലും മാസ്‌ക് ഊരിയില്ല. ബോണി കപൂര്‍ തന്റെ മാസ്‌ക് മാറ്റിയതിനെ വിലക്കിയ ജാന്‍വി ബോണി കപൂറിനെ കൊണ്ട് മാസ്‌ക് തിരിച്ചു വെയ്പ്പിക്കുകയും ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് കോവിഡിനെ കുറിച്ച്‌ ക്ലാസെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button