വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ പ്രണയം, ഗർഭച്ഛിത്രം തുടങ്ങി തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടികാണിച്ചു കൊണ്ട് നടി സാമന്ത ചാനലുകൾക്ക് എതിരെ മാനനഷ്ടകേസ് നൽകി. എന്നാൽ ഈ ഹർജി പരിഗണിക്കവെ താരത്തിന് നേരെ വിമര്‍ശനങ്ങളുമായി കോടതി. മാനനഷ്ടക്കേസ് നല്‍കുന്നതിന് പകരം അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന യുട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാമായിരുന്നു എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന നടിയുടെ ആവശ്യത്തോടും വിമര്‍ശനാത്മകമായാണ് കോടതി പ്രതികരിച്ചതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ‘നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ചിലര്‍ ഉയര്‍ന്നവരും മറ്റു ചിലര്‍ താഴ്ന്നവരുമല്ല. സാമന്ത ഒരു ജനപ്രിയ നടി ആയതുകൊണ്ട് നടപടികളുടെ വേഗം കൂട്ടാനാവില്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ കേസ് പരിഗണിക്കും’ എന്നാണ് കോടതിയുടെ പരാമര്‍ശം. താരങ്ങള്‍ വ്യക്തി ജീവിത വിവരങ്ങള്‍ പൊതുവിടങ്ങളില്‍ പങ്കുവച്ചതിനു ശേഷം മാനനഷ്ടക്കേസ് നല്കാന് നടക്കുകയാണ്, ഇത് നല്ല പ്രവണതയല്ലെന്ന് കോടതി നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒക്ടോബര്‍ 2ന് ആയിരുന്നു സാമന്തയും നാഗചൈതന്യയും നാല് വർഷങ്ങൾ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്.
Post Your Comments