കൊച്ചി : മമ്മൂട്ടിയോടുള്ള സ്‌നേഹം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്ന് സൂചിപ്പിച്ച് കുറിപ്പിമായി മാധ്യമ പ്രവര്‍ത്തക അമീന സൈനു. സിനിമയിലും മറ്റ് മേഖലകളിലും സ്ഥായിയായ സ്‌നേഹം കൊണ്ട് നടക്കുന്ന ഏക വ്യക്തി മമ്മൂട്ടിയാണെന്നും, അദ്ദേഹത്തോട് കേവലം നാലാം വയസ് മുതല്‍ തോന്നിയ ആരാധനയും സ്‌നേഹവും അണുവിട മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണെന്നും തുടങ്ങി നിരവധി കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പില്‍ അമീന വ്യക്തമാക്കുന്നത്. മെഗാസ്റ്റാറിനൊപ്പം നില്‍ക്കുന്ന പുത്തന്‍ ചിത്രവും അമീന പങ്കുവച്ചിട്ടുണ്ട്
അമീനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം :
‘സിനിമ മേഖലയിലും അല്ലാതെയും ആരോടെങ്കിലും സ്ഥായിയായ സ്‌നേഹവും, ആരാധനയും, ഇഷ്ടവും തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേയുള്ളു ഈ മനുഷ്യന്‍ ! നാലാം വയസ്സില്‍ തുടങ്ങിയതാണ് അത്. ഒറ്റ ദിവസം കൊണ്ടോ, ഒറ്റ സിനിമ കൊണ്ടോ ഉണ്ടായതല്ല, കാലങ്ങളായി പരുവപ്പെട്ടതാണ്. ഒരു കോട്ടവും തട്ടാതെ, അണുവിട കുറയാതെ ഈ മുപ്പതാം വയസ്സിലും ഉള്ളിലുണ്ടത്. മാധ്യമ ജീവിതം ഏഴാം വര്‍ഷത്തിലൂടെ കടന്നു പോകുന്നു. പണിയെടുത്ത ചാനലുകളുടെ ഡാറ്റാബേസില്‍ കിട്ടാത്ത പ്രമുഖരുടെ നമ്പറുകൾ ഒന്നും തന്നെയില്ല.
ഒരിക്കല്‍ പോലും സ്വകാര്യ ഇഷ്ടത്തിന്റെ പേരില്‍ മമ്മൂട്ടി എന്ന് ടൈപ്പ് ചെയ്ത് നോക്കിയിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. മമ്മൂക്കായുടെ ജന്മദിനങ്ങള്‍ വരുമ്പോഴും സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ തികയുമ്പോഴും ഓരോ തവണയും പുരസ്‌കാരങ്ങള്‍ തേടി എത്തുമ്പോഴും സോഷ്യല്‍ മീഡിയ ഫീഡ് നിറയെ സുഹൃത്തുക്കളും പരിചയക്കാരും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് കാണാറുണ്ട്. അത്തരത്തില്‍ ഒന്ന് എന്റെ കയ്യില്‍ ഇല്ലല്ലോ എന്നോര്‍ത്ത് ഒരിക്കല്‍ പോലും സങ്കടം തോന്നിയിട്ടില്ല.
അതിലും എത്രയോ അധികമാണ് എന്റെയുള്ളിലെ ഈ മനുഷ്യന്റെ ഫ്രെയിമുകള്‍. ഇദ്ദേഹം എനിക്ക് ദൈവം ആണോ എന്ന് ചോദിച്ചാല്‍ അല്ല, ദൈവീകമാണ്. പടച്ചോന്റെ പ്രകാശത്തിന്റെ അംശമുള്ളയാള്‍. കാണുന്നതിന് അര നിമിഷം മുന്‍പ് വരെയുള്ള ചങ്കിടിപ്പ് പുറത്ത് കേള്‍ക്കുമോയെന്ന് ഭയന്നു, ഒരു കയ്യകലത്ത് കൺമുമ്പിൽ കണ്ടപ്പോള്‍ തൊണ്ടയില്‍ എന്തോ കുടുങ്ങി, നെഞ്ച് വിങ്ങി വേദനിച്ചു, കണ്ണ് നിറഞ്ഞൊഴുകി. പകച്ചു, സ്വയം നിയന്ത്രിക്കാന്‍ പണിപ്പെട്ടു! കാരണം അറിയാതെ അമ്പരന്നു.
എന്റെ 26 കൊല്ലത്തെ സ്‌നേഹത്തിന്റെ, ആരാധനയുടെ, ഇഷ്ടത്തിന്റെ, വിസ്മയത്തിന്റെ ഒറ്റ പേരാണ് മമ്മൂട്ടി. പ്രിയപ്പെട്ട മമ്മൂക്കാ… നീളെ നിറഞ്ഞൊഴുകുക.. നിത്യ വസന്തം തീര്‍ക്കുക.. അത്രമേല്‍ സ്‌നേഹത്തോടെ’ – എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മെഗാസ്റ്റാറിനൊപ്പമുള്ള ഫോട്ടോയും എഴുത്തിനൊപ്പം പങ്കുവെച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് മമ്മൂട്ടി ആരാധകരുടെ ഫാന്‍സ് പേജില്‍ ഈ കുറിപ്പ് വൈറലായിരിക്കുകയാണ്.
Post Your Comments