കൊച്ചി : ‘ആനന്ദം’ സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടന് വിശാഖ് നായര്‍ വിവാഹിതനാവുന്നു. ജയപ്രിയ നായര്‍ ആണ് വിശാഖിന്റെ ജീവിതസഖിയാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിശാഖ് വിവാഹ കാര്യം അറിയിച്ചത്.
‘ഒക്ടോബര്‍ 21, ആനന്ദം റിലീസായ ഈ ദിവസം എന്റെ ജീവിതം ആകെ മാറിമറിഞ്ഞു. ഈ ദിവസം തന്നെ വലിയൊരു പ്രഖ്യാപനം നടത്തുന്നു. എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ മോതിരം കൈമാറും’- ഇന്‍സ്റ്റഗ്രാമില്‍ വിശാഖ് കുറിച്ചു.
‘ആനന്ദം’ സിനിമയില്‍ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് പുത്തന്‍പണം, ചങ്ക്സ്, കുട്ടിമാമ, ചിരി, തിമിരം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. കിളി എന്ന വെബ് സീരീസിലെ വിശാഖിന്റെ അഭിനയവും ഏറെ പ്രശംസ നേടിയിരുന്നു.
Post Your Comments