കൊച്ചി : സിനിമ മേഖലയിലും കഴിവ് തെളിയിക്കാൻ മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയറാമും മീരജാസ്മിനും മുഖ്യ വേഷത്തില്‍ എത്തുന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഋഷിരാജ് സിംഗ് സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ ലോക്കേഷനില്‍ ദിവസവും എത്തുന്ന അദ്ദേഹം ഒരോ സീനിന്റെയും വിശദവിവരങ്ങള്‍ നോട്ട് പുസ്തകത്തില്‍ കുറിക്കുന്നുണ്ട്.
‘ചെറുപ്പം മുതല്‍ വലിയ ആഗ്രഹമാണ് സിനിമ. സര്‍വീസില്‍ ഉണ്ടായിരുന്ന സമയത്തും ദിവസവും സിനിമ കണ്ടതിന് ശേഷമാണ് ഉറങ്ങിയിരുന്നത് എന്നാല്‍ വിരമിച്ചതിന് ശേഷം സിനിമയെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുണ്ട്. അത് കൃത്യമായി പ്രയോജനപ്പെടുത്തും. നന്നായി പഠിച്ചതിന് ശേഷമേ സംവിധാനത്തിലേക്ക് കടക്കുകയുള്ളു. സംവിധാനം പഠിക്കണം എന്ന ആഗ്രഹം ആദ്യമായി പ്രകടിപ്പിച്ചത് ശ്രീനിവാസനോടാണ്. പരിചയ സമ്പന്നനായ ഒരാളിനൊപ്പം ആയിരിക്കണം സിനിമ പഠിക്കേണ്ടത് എന്നും, അതിന് പറ്റിയ ആള്‍ സത്യന്‍ അന്തിക്കാടാണ് എന്നും നിര്‍ദ്ദേശിച്ചത് ശ്രീനിവാസനാണ്. മലയാള സിനിമയായിരിക്കും ആദ്യം സംവിധാനം ചെയ്യുന്നത് ‘- ഋഷിരാജ് സിംഗ് പറഞ്ഞു
അതീവ താല്പര്യത്തോടെ ആണ് അദ്ദേഹം ഓരോ കാര്യങ്ങളും കാണുന്നതും മനസിലാക്കുന്നതും. അതുകൊണ്ടാണ് അദ്ദേഹത്തെ സിനിമയുടെ ഭാഗമാക്കിയതെന്നും സത്യന്‍ അന്തിക്കാട് പ്രതികരിച്ചു
Post Your Comments