GeneralLatest NewsNEWS

‘സ്നേഹത്തിന്റെ ആള്‍രൂപമായിരിക്കുക’: മാതാ അമൃതാനന്ദമയിയുടെ മടിയിൽ തലചായ്ച്ച് മൗനി റോയ്

കൊല്ലം: ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് നടി മൗനി റോയ് മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി എത്തി . കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം അമൃതപുരിയിലെ ആശ്രമത്തിലെത്തിയത് . നടി ഒരു പകല്‍ മുഴുവന്‍ ഇവിടെ ചെലവഴിച്ചു.

പരമ്പരാഗത രീതിയിലുള്ള ചുവപ്പ് ബനാറസ് സാരി അണിഞ്ഞ് എത്തിയ നടി ആശ്രമത്തിലെ പ്രാര്‍ത്ഥനകളിലും പങ്കെടുത്തു. ‘സ്നേഹത്തിന്റെ ആള്‍രൂപമായിരിക്കുക’ എന്ന കുറിപ്പോടെ അമൃതാനന്ദ മയിയുടെ മടിയില്‍ തല ചായ്ച്ച്‌ കിടക്കുന്ന ചിത്രം മൗനി പങ്ക് വച്ചു . ആശ്രമത്തിലെ കാളിദേവിയ്‌ക്ക് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥനാനിരതയായിരിക്കുന്ന ചിത്രങ്ങളും , ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ക്കൊപ്പമുള്ള ചിത്രവും നടി സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചു .

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button