Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

റയാന്‍ രാജ് സര്‍ജക്ക് ഇന്ന് ഒന്നാം പിറന്നാള്‍; ആശംസകളോടെ ആരാധകരും

ഹൈദരാബാദ് : നടി മേഘ്ന രാജിന്റെയും അകാലത്തില്‍ വിട പറഞ്ഞ ചിരഞ്‍ജീവി സര്‍ജയുടെയും മകൻ റയാന്‍ രാജ് സര്‍ജക്ക് ഇന്ന് ഒന്നാം പിറന്നാള്‍. റയാന്‍ ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മേഘ്ന സന്തോഷ വാര്‍ത്ത പുറത്തു വിട്ടത്. ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും നടി മേഘ്‌ന രാജ് മറികടന്നത് മകന്റെ വരവോട് കൂടിയാണ്. ആദ്യ കണ്മണി ജനിക്കാന്‍ മാസങ്ങള്‍ ബാക്കി നിൽക്കുമ്പോളായിരുന്നു മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിക്കുന്നത്. 2020 ഒക്ടോബര്‍ ഇരുപത്തിരണ്ടിനാണ് ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുന്നത്.

ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. ഒക്ടോബര്‍ 22 നാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ എന്ന പ്രത്യേകത കൂടിയുണ്ട്. ഒക്ടോബറില്‍ തന്നെയുള്ള ചിരഞ്ജീവിയുടെ ജന്മദിനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മകനും ജനിച്ചത്. പിതാവിന്റെ പുനര്‍ജന്മമായിട്ടാണ് ഒരു ആണ്‍കുഞ്ഞ് തന്നെ പിറന്നതെന്ന് അന്ന് ലോകം വാഴ്ത്തി. ഇന്നിതാ താരപുത്രന്റെ ഒന്നാം ജന്മദിനമാണ്. ഈ ദിവസത്തിന് വേണ്ടി താരകുടുംബം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. മകനെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് സ്‌നേഹം തുളുമ്പുന്ന കുറിപ്പുമായിട്ടാണ് നടി മേഘ്‌ന എത്തിയിരിക്കുന്നത്.

മേഘ്‌ന രാജിന്റെ കുറിപ്പ് :

‘ഞങ്ങളുടെ കുഞ്ഞ് ഞങ്ങളുടെ തന്നെ ലോകവും പ്രപഞ്ചവുമാണ്. ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഇന്ന് ഒരു വയസ് പൂര്‍ത്തിയായി. അമ്മേ നിര്‍ത്തൂ, എന്ന് പറഞ്ഞ് അവന് നാണം വന്ന് ചുവന്ന് തുടങ്ങുന്നത് വരെ ചേര്‍ത്ത് പിടിച്ച്‌ അമര്‍ത്തും. അവന്‍ കണ്ണുരുട്ടി അമ്മ എന്ന് വിളിക്കുന്നത് വരെ ഞാന്‍ അവനെ ചുംബിക്കും. കൂടുതല്‍ ചുംബനങ്ങളില്‍ ഞാന്‍ അവനെ ശ്വാസം മുട്ടിക്കും. എന്റെ കുഞ്ഞേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു… നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മള്‍ എല്ലാ കാലത്തും കൈകളില്‍ കെട്ടിപ്പിടിച്ച്‌ കിടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. നിനക്ക് ജന്മദിനാശംസകള്‍. അപ്പയും അമ്മയും നിന്നെ ഒത്തിരി സ്‌നേഹിക്കുന്നു’- മേഘ്‌ന കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button