മുംബൈ : സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് ഫ്രീദ പിന്റോ. തന്റെ വിവാഹത്തെക്കുറിച്ച് ഈ അടുത്ത് വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടം നൽകിയിരുന്നു. ഇപ്പോഴിതാ വിവാഹിതയായത് വെളിപ്പെടുത്തിയതിന് പിന്നാലെ ഫോട്ടോയും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഫ്രീദ പിന്റോ.
കോറി ട്രാനുമായി വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നേരത്തെ ഫ്രീദ പിന്റോ അറിയിച്ചിരുന്നു. കുഞ്ഞ് ജനിക്കാന്‍ പോകുകയാണെന്ന കാര്യം കഴിഞ്ഞ ജൂണില്‍ ഫ്രീദ പിന്റോ അറിയിച്ചിരുന്നു. വിവാഹവും കഴിഞ്ഞെന്നും അടുത്തിടെ ഫ്രീദ പിന്റോയും കോറി ട്രാനും അറിയിച്ചു. വിവാഹസ്വപ്നങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു ഫ്രീദ പിന്റോയുടെ വെളിപ്പെടുത്തല്‍. വിവാഹം ഇതിനകം കഴിഞ്ഞു എന്നായിരുന്നു ഫ്രീദ പിന്റോ പറഞ്ഞത്.
‘അതേ, അത് സത്യമാണ്. ഒരു വർഷത്തിന് മുൻപ് ഞാൻ എന്റെ സ്വപ്നങ്ങളിലെ ചെറുപ്പക്കാരനുമായി വിവാഹിതയായി. ഞങ്ങൾ ഇത് രഹസ്യമാക്കി വെച്ചതല്ല. ഞങ്ങളുടെ ജീവിതം ആസ്വദിക്കുകയിരുന്നു. ഞങ്ങളോട് ചോദിച്ചവരോടൊക്കെ ഈ വാർത്ത സന്തോഷപൂർവ്വം പങ്കുവെക്കുകയും ചെയ്തു’- ഫ്രീദ പിന്റോ കുറിച്ചു.
വിസ്യമകരമായ വിവാഹം ആകണം എന്ന് ആഗ്രഹിച്ചിരുന്നു. കൊവിഡ് ദുരിതം വന്നപ്പോള്‍ ഇനി അധികം കാത്തിരിക്കേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ വിവാഹിതരരായിയെന്നുമാണ് ഫ്രീദ പിന്റോ പറയുന്നത്. കുഞ്ഞ് കോറി വരുന്നൂവെന്നായിരുന്നു താന്‍ ഗര്‍ഭിണിയായതിനെ കുറിച്ച് ഫ്രീദ പിന്റോ പറഞ്ഞത്. വിവാഹക്കാര്യം രഹസ്യമല്ലെന്ന് വ്യക്തമാക്കിയാണ് ഫോട്ടോ പങ്കുവെച്ച് ഫ്രീദ പിന്റോ ഇപോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments