തിരുവനന്തപുരം : മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ചിത്രം മതമൗലികവാദികളുടെ ഫണ്ടിംഗ് ഉപയോഗിച്ചാണ് നിര്‍മിച്ചതെന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി അംഗം എന്‍ ശശിധരന്റെ ആരോപണത്തിനെതിരെ ഫെഫ്ക്ക.
എന്‍. ശശിധരന്‍ നടത്തിയ പ്രസ്താവനകള്‍ അപലപനിയമാണെന്നും ആരോപണത്തിന്റെ അടിസ്ഥാനം അദ്ദേഹം വിശദീകരണമെന്നും ഫെഫ്ക്ക സാംസ്‌കാരിക മന്ത്രിക്കും, മുഖ്യമന്ത്രിയ്ക്കും അയച്ച കത്തിൽ ആവശ്യപ്പെടുന്നു. അവാര്‍ഡ് ജേതാക്കളെ അടച്ച് ആക്ഷേപിക്കുന്ന വസ്തുതാരഹിതമായ തന്റെ പ്രസ്താവനകള്‍ പിന്‍വലിച്ച് എന്‍ ശശിധരന്‍ മാപ്പു പറയണമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ കത്തില്‍ പറയുന്നു.
അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പൊതുവേദികളില്‍ അവാര്‍ഡ് സംബന്ധിച്ച വിവാദ പ്രസ്താവങ്ങളോ വെളിപ്പെടുത്തലുകളോ നടത്തുന്നത് നിയന്ത്രിക്കണമെന്നും ഫെഫ്ക്ക ആവശ്യപ്പെട്ടു.
Post Your Comments