നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്റെ കൃത്രിമകാല് ഊരി പരിശോധന നടത്തിയ സംഭവത്തിൽ നടിയോട് മാപ്പു പറഞ്ഞ് സി.ഐ.എസ്.എഫ്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കൃത്രിമകാല് അഴിപ്പിച്ചതിനാണ് മാപ്പു പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിച്ചു കൊണ്ട് സുധ വിമാനത്താവളത്തിൽ ഇത്തരം പരിശോധനകൾ നടത്തുന്നത് ചൂണ്ടിക്കാട്ടി ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മാപ്പ് ചോദിച്ച് സി.ഐ.എസ്.എഫ് രംഗത്തെത്തിയത്.
read also: ആര്യന് ഖാന് ഏജന്റുമാരുടെ ഫോണ്‍ നമ്പറുകൾ കൈമാറിയത് അനന്യയെന്ന് എന്‍ സി ബി
അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ കൃത്രിമകാല് അഴിപ്പിച്ച് പരിശോധിക്കേണ്ടതുള്ളൂ എന്നതാണ് പ്രോട്ടോക്കോളെന്നും എന്തുകൊണ്ടാണ് സുധ ചന്ദ്രന് ഇത്തരത്തിലൊരു അവസ്ഥ നേരിടേണ്ടി വന്നതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും താരത്തിനു നേരിട്ട വിഷമത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സി.ഐ.എസ്.എഫ് പറഞ്ഞത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്ബോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധ വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്നും അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
Post Your Comments