GeneralLatest NewsNEWS

റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റീലീസ് അനുമതി ലഭിക്കാതെ ‘ഡാം 999’

ചെന്നൈ : റിലീസ് ചെയ്ത് പത്തു വര്‍ഷം കഴിഞ്ഞിട്ടും ‘ഡാം 999’ എന്ന സിനിമയ്ക്കുള്ള വിലക്ക് തുടർന്ന് തമിഴ് നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദത്തില്‍പ്പെട്ടതിനാലാണ് റിലീസിംഗ് അനുമതി ലഭിക്കാത്തത്. സിനിമ ഇറങ്ങിയത് മുതല്‍ പത്ത് വര്‍ഷങ്ങള്‍ ആയിട്ടും തമിഴ് നാട്ടിൽ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഇതുവരെ ഈ ചിത്രം അവിടെ പ്രദര്‍ശിപ്പിച്ചിട്ടില്ല.

2011ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ് നാട് നിരോധനം തുടരുന്നത്. 2021 സെപ്റ്റംബര്‍ മാസം വരെയുള്ള നിരോധനമാണ് ഉള്ളതെങ്കിലും വീണ്ടും തമിഴ് നാട് ഗവണ്‍മെന്റ് ഉത്തരവ് പുതുക്കി പുറപ്പെടുവിപ്പിച്ചിരിക്കയാണ്. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു.

‘ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തിയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച്‌ സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ്’- സോഹന്‍ റോയ് പറഞ്ഞു.

shortlink

Post Your Comments


Back to top button