GeneralLatest NewsNEWSTV Shows

രാവിലെ ചെന്ന എന്നെ ഉച്ചകഴിഞ്ഞിട്ടും ആരും വിളിച്ചില്ല, അപമാനത്താല്‍ ഹൃദയം നൊന്ത അനുഭവം പങ്കുവച്ചു നടന്‍ ആനന്ദ്

പക്ഷെ ദൈവം ചില കളികള്‍ കളിക്കും ഈ സംഭവത്തിന് ഒരാഴ്ച കഴിഞ്ഞിട്ടാണ് മിന്നുകെട്ട് എന്നൊരു സീരിയല്‍ വരുന്നത്

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ആനന്ദ്. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ആനന്ദ് താന്‍ അപമാനിക്കപ്പെട്ട ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

‘ശ്യാമപ്രസാദ്, ജൂഡ്, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സീരിയലുകള്‍ എനിക്ക് ബ്രേക്ക് ആയി മാറിയിരുന്നു. പക്ഷെ അതിനിടയിലും മറക്കാനാവാത്ത നോവിക്കുന്ന ഒരു അനുഭവം ഉണ്ടായിരുന്നു. എന്നെ അക്കാലത്തെ വലിയ ഒരു പ്രോജക്ടിലേക്ക് വിളിച്ചിരുന്നു വളരെ തിരക്കുള്ള സമയത്തും ഞാന്‍ അവര്‍ വിളിച്ച ലൊക്കേഷനില്‍ ചെന്നു. കുറച്ചു കഴിഞ്ഞു സംവിധായകന്‍ വന്നു ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ നില്‍ക്കു വിളിക്കാം എന്നാണ് പറഞ്ഞത്. രാവിലെ ചെന്ന എന്നെ ഉച്ചകഴിഞ്ഞിട്ടും ആരും വിളിച്ചില്ല എന്നെ അവിടെ ഉള്ളവരെല്ലാം മറന്നത് പോലെ തോന്നി. അപമാനത്തില്‍ ഞാന്‍ നീറി എന്നിട്ടും ഞാന്‍ കാത്തുനിന്നു വൈകുന്നേരം ആയപ്പോള്‍ ഞാന്‍ പൊയ്‌ക്കോട്ടേ എന്ന് ചോദിച്ചു അപ്പോള്‍ ആയിക്കോട്ടെ എന്നായിരുന്നു മറുപടി. അപമാനത്താലും സങ്കടത്തലും ഹൃദയം നൊന്താണ് ഞാന്‍ അവിടെ നിന്നും മടങ്ങിയത്. ഓര്‍ക്കണം ശ്യാമപ്രസാദ്, ജൂഡ്, ശ്രീകുമാരന്‍ തമ്പി എന്നി വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്താണ് എനിക്ക് ദുരനുഭവം ഉണ്ടായത്. പക്ഷെ ദൈവം ചില കളികള്‍ കളിക്കും ഈ സംഭവത്തിന് ഒരാഴ്ച കഴിഞ്ഞിട്ടാണ് മിന്നുകെട്ട് എന്നൊരു സീരിയല്‍ വരുന്നത്. അത് മത്സരിച്ചത് ഞാന്‍ നേരത്തെ പറഞ്ഞ സീരിയലുമായി ആയിരുന്നു.’ ആനന്ദ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button