‘ഇത് എന്റെ പവർബാങ്ക്’: പങ്കാളി അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ

അല്ലു അർജുൻ ചിത്രത്തിന്റെ സ്റ്റേജ് പരിപാടിക്ക് തിളങ്ങി ഗോപി സുന്ദറും പങ്കാളി അഭയ ഹിരണ്മയിയും.ബ്ലൂ ബ്ലെയ്‌സറും ഡെനിം പാന്റ്സും ധരിച്ച ഗോപിക്കൊപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാർട്ടി ഡ്രെസ്സും ഷോർട്ട് ഹെയർസ്റ്റൈലുമായിരുന്നു അഭയയുടെ ഗ്ളാമർ ലുക്കിനെ മനോഹരമാക്കിയത്. പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. അഭയയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്, ‘എന്റെ പവർബാങ്ക്’ എന്നാണ് അദ്ദേഹം ക്യാപ്‌ഷൻ നൽകിയത്.

സംഗീത സംവിധായകൻ ഗോപി സുന്ദറും പങ്കാളിയായ ഗായിക അഭയ ഹിരണ്മയിയും സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഗോപിക്കൊപ്പം ത്രെഡ് മില്ലിൽ ഒരുദിവസത്തെ വർക്ക്ഔട്ട് ചെയ്യുന്ന പോസ്റ്റുമായി അഭയ മുൻപ് രംഗത്തെത്തിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട ‘കോയിക്കോട്’ എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്.

Share
Leave a Comment