മുംബൈ : മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഐ സി സി വാക്താവ് ഷമ മുഹമ്മദ് രംഗത്ത്. മുംബൈ എൻഡിപിഎസ് കോടതിയുടെ വിധി വന്നതിനു പിന്നാലെയായിരുന്നു ഷമ മുഹമ്മദിന്റെ പ്രതികരണം.
ഏതാനും ഗ്രാം മയക്കുമരുന്ന് ഒപ്പമുള്ളവരിൽ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാൽ ആര്യൻഖാന് ജാമ്യമില്ല, എന്നാൽ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിൻ കടത്തിൽ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല എന്നായിരുന്നു ഷമ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
‘ഏതാനും ഗ്രാം മയക്കുമരുന്ന് ഒപ്പമുള്ളവരിൽ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാൽ ആര്യൻഖാന് ജാമ്യമില്ല, എന്നാൽ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിൻ കടത്തിൽ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ഇതാണ് മോദി സർക്കാരിന്റെ കീഴിലുള്ള നീതി’, ഷമ മുഹമ്മദ് വ്യക്തമാക്കി.
രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവില്‍ കേസന്വേഷിച്ച എന്‍.സി.ബിയുടെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു കൊണ്ടാണ് എന്‍ ഡി പി എസ് കോടതി ഇന്നലെ ആര്യന് ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യം നിഷേധിച്ചത്. ആര്യന് ഖാന് നേരിട്ട് ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കിലും താരപുത്രന് ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ലഹരി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ നിര്‍ണായക തെളിവുകളായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
ഒക്ടോബർ മൂന്നിന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യനെ ആർതർ റോഡ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. മകന്റെ അറസ്റ്റിനെ തുടർന്ന് ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
Post Your Comments