
തെന്നിന്ത്യൻ താര സുന്ദരി സാമന്തയുടെ വിവാഹ മോചന വാർത്ത ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. നടന്‍ നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം താരം അവസാനിപ്പിക്കാൻ കാരണം മറ്റൊരു പ്രണയമാണെന്നും താരം ഗർഭച്ഛിത്രം നടത്തിയെന്നുവരെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്‌ട കേസുമായി എത്തിയിരിക്കുകയാണ് നടി.
സാമൂഹ്യ മാദ്ധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാണ് സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലകുള്‍ എന്നിവയ്ക്കെതിരെയാണ് സാമന്ത പരാതി നല്‍കിയത്. ഇതിന് പുറമെ വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മോശമായി സംസാരിക്കുകയും, തനിക്ക് പ്രണയ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിലുമാണ് കേസ്.
വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞത് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒന്നാണ്,അതിനിടയിലാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ എന്നും ഇതിനല്ല മറ്റൊന്നിനും തന്നെ തകര്‍ക്കാനാവില്ലെന്നും സാമന്ത നേരത്തെ പറഞ്ഞിരുന്നു.
Post Your Comments