CinemaGeneralLatest NewsMollywoodNEWS

‘ഈ ഡ്രസ് എങ്ങനെയുണ്ട്? കൊള്ളാമോ?’: ആരാധകരോട് പുത്തൻ വസ്ത്രത്തിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ച് രഞ്ജിനിമാർ

രഞ്ജിനി ഹരിദാസും, രഞ്ജിനി ജോസും അടുത്ത സുഹൃത്തുക്കളാണ്. മലയാളികള്‍ക്ക് പ്രിയപ്പെട്ട രണ്ട് രഞ്ജനിമാരും ഒരുമിച്ചുള്ള പഴയ ഗോവൻ യാത്രയുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഇരുപത് വര്‍ഷത്തിലേറെയുള്ള അടുപ്പമാണ് ഇരുവരും തമ്മിലുള്ളത്. പേരിലുള്ള സാമ്യതകള്‍ക്കപ്പുറം വളരെ അടുത്ത ആത്മബന്ധമാണ് ഇരുവും തമ്മിലെന്ന് രണ്ട് രഞ്ജിനിമാരും മുന്‍പേ വെളിപ്പെടുത്തിയിട്ടുണ്ട്.

രഞ്ജിനി ഹരിദാസ് തുടങ്ങിയ പുതിയ യുട്യൂബ് ചാനലിലൂടെയാണ് ഇവർ വീഡിയോ പങ്കുവെച്ചത്. ഒന്നിച്ചുള്ള ഗോവ ട്രിപ്പിന്റെ വിശേഷങ്ങളാണ് ഇവർ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്. അതിൽ തങ്ങൾ വാങ്ങിയ വസ്ത്രങ്ങൾ ആരാധകർക്ക് മുൻപിലേക്ക് ഇട്ടുകൊണ്ട് ഇതിൽ ഏതാണ് നല്ലതെന്നാണ് ഇവർ ചോദിക്കുന്നത്. ഏതായാലൂം വീഡിയോയ്ക്ക് വൻ സ്വീകരണമാണ്‌ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button