വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് സ്വയം ന്യായീകരിച്ച് മറുപടി നൽകിയ ഗായത്രി സുരേഷിനെ വിമർശിച്ച് നടന്‍ മനോജ് കുമാര്‍. ഗായത്രിയുടെ ന്യായീകരണ വീഡിയോ കണ്ടപ്പപ്പോൾ ഓര്‍മ്മ വന്നത് കിലുക്കം സിനിമയിലെ രേവതിയെയാണെന്ന് നടൻ പറയുന്നു. തെറ്റ് പൂര്‍ണമായും ഗായത്രിയുടെ ഭാഗത്താണെന്നും അതിനെ ന്യായീകരിക്കരുതെന്നും മനോജ് പറഞ്ഞു.
‘അത് ചെയ്തപ്പോ, ഞാന്‍ അയാളെ ഒന്ന് തല്ലി, കുട എടുത്ത് അടിച്ചു, മൊട്ടത്തലയന്റെ തലയില്‍ ചട്ടിയെടുത്ത് അടിച്ചു, അതുമാത്രമേ ഞാന്‍ ചെയ്തുള്ളൂ, അതിനാണ് ഇവന്മാര്‍ ഇതൊക്കെ എന്നൊക്കെ പറഞ്ഞത്’ എന്നതു പോലെയാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോള്‍ തോന്നിയത്. എനിക്ക് മാത്രമല്ല പലര്‍ക്കും ഗായത്രിയുടെ വീഡിയോ കണ്ടപ്പോൾ തോന്നിയത് ഇതായിരിക്കും’, താരം പറയുന്നു.
Also Read:ഒടുവിൽ ആര്യനെ കാണാൻ ഷാരൂഖ് നേരിട്ടെത്തി: തടിച്ചുകൂടി ആൾക്കൂട്ടം, പൊട്ടിക്കരഞ്ഞ് ആര്യൻ
‘നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ഗായത്രി പറയുന്ന എക്സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിര്‍ത്താതെ പോയതെന്നാണ്. ഗായത്രി ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലായിരുന്നു. നമ്മള്‍ അവരോട് നല്ല രീതിയില്‍ പെരുമാറിയാല്‍ തിരിച്ച് ഇങ്ങോട്ടും നല്ല രീതിയില്‍ തന്നെ പെരുമാറും. ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. സെലിബ്രിറ്റികളുടെ കാര്യത്തില്‍ പൂമാലയും കല്ലേറും ചെരിപ്പേറുമെല്ലാം കിട്ടുമെന്നതാണ് പ്രത്യേകത. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഈ കല്ലേറിനും ചെരിപ്പേറിനുമുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ഗായത്രിയോട് പറയാനുള്ളത്’, മനോജ് പറയുന്നു.
Post Your Comments