GeneralLatest NewsNEWS

ഷാരൂഖ് ഖാനെ മുണ്ടുടുപ്പിച്ച മലയാളി വിടവാങ്ങി

മാന്നാര്‍: ‘കോന്‍ ബനേഗാ ക്രോര്‍പതി’ മത്സരത്തിലേക്ക് ക്ഷണം ലഭിച്ച ആദ്യ മലയാളി കുട്ടമ്പേരൂർ ജയശ്രീയില്‍ സഞ്ജയ് (59) നിര്യാതനായി. മത്സരത്തിന് ഷാരൂഖിന് മുന്നിലെ ഹോട്ട് സീറ്റിലേയ്ക്ക് സഞ്ജയ് എത്തിയത് തനി നാട്ടിന്‍പുറത്തുകാരനായി മുണ്ടുടുത്തായിരുന്നു. ഇത് കണ്ട ഷാരൂഖ് പിന്നീട് പരിപാടി അവതരിപ്പിച്ചത് മുണ്ടുടുത്തായിരുന്നു .

ഷാരൂഖിനെ മുണ്ടുടുക്കാന്‍ പഠിപ്പിച്ചത് സഞ്ജയ് ആയിരുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ അന്നത്തെ മത്സരം വാര്‍ത്തയാക്കിയിരുന്നു. മത്സരത്തില്‍ മികച്ച വിജയം നേടിയ സഞ്ജയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നല്‍കിയാണ് ഖാന്‍ യാത്രയാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button