കൊച്ചി : ബാലതരാമായി വെള്ളിത്തിരയിലെത്തി സീരിയലുകളിലും സിനിമകളിലും ഒരുപോലെ നിറഞ്ഞ് നിന്നിരുന്ന നടിയാണ് സജിത ബേട്ടി. വില്ലത്തിയായിട്ടാണ് കൂടുതലും അഭിനയിച്ചത്. സിനിമയ്ക്കൊപ്പം മിനിസ്ക്രീനില്‍ നിറഞ്ഞ് നിന്ന നടി വിവാഹം കഴിഞ്ഞതോടെ ഇടവേള എടുത്തിയിരുന്നു. അഭിനയത്തിലേക്ക് സജിതയുടെ തിരിച്ച് വരവ് എന്നാണെന്ന് ചോദിക്കുന്നവരോട് വൈകാതെ വരുമെന്നും നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഒരു അഭിമുഖത്തില്‍ സജിത വ്യക്തമാക്കിയിരുന്നു.
സജിതയുടെ വാക്കുകൾ :
‘മുന്‍പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ല . പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് ഞാന്‍. നിസ്കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിച്ചു പോരുകയാണ്. എന്ന് കരുതി സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാറില്ല’- നടി വ്യക്തമാക്കുന്നു.
‘കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അത്തരത്തിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവായ ഷമാസിക്ക സമ്മതിക്കുകയുമില്ല. ഭര്‍ത്താവ് എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആളാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ തനിക്ക് ലഭിച്ചത്. പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരും’- സജിത ഉറപ്പിച്ചു പറഞ്ഞു.
Post Your Comments