ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുകയാണ്. 15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ മലയാളത്തിൽ നിന്നു നായാട്ട്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത, കുഞ്ചാക്കോ ബോബൻ ചിത്രമാണ് നായാട്ട്. തമിഴില്‍ മണ്ടേല, ഹിന്ദി ചിത്രം ഷേര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയും ഓസ്‌കാര്‍ എന്‍ട്രിക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടുണ്ട്. ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍ ആയ സംഘമാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്തുന്നത്. ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും.
നായാട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാഹി കബീറാണ്. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Post Your Comments