Latest NewsNEWS

‘മകളെ ജോലികള്‍ ചെയ്യാന്‍ പഠിപ്പിക്കുന്നത് സ്വയം പര്യാപ്തതയ്ക്കു വേണ്ടിയാണ്’: മുക്തയ്ക്ക് പിന്തുണയുമായി ഹരീഷ്

കൊച്ചി : ഒരു റിയാലിറ്റി ഷോയിൽ നടി മുക്തയുടെ മകളെക്കുറിച്ചുള്ള പറഞ്ഞ വാക്കുകൾക്ക് വലിയ സൈബർ അറ്റാക്ക് ആണ് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ മുക്തയെ പിന്തുണച്ച് ​ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മകളെ ജോലികള്‍ ചെയ്യാന്‍ പഠിപ്പിക്കുന്നത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ലെന്നും, സ്വയം പര്യാപ്തതയ്ക്കു വേണ്ടിയാണ് എന്നുമാണ് ഹരീഷ് കുറിച്ചത്.

ഹരീഷിന്റെ പോസ്റ്റ് :

‘ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌… പക്ഷെ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് – ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല – അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെൻഡർ റോള്‍സ് ഷോയിൽ  പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം മെച്യൂരിറ്റി എങ്കിലും കാണിക്കണം അച്ഛന്‍ അമ്മമാര്‍’- ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button